ആദ്യമായി പാസ്പോര്‍ട്ട്‌ ഓഫീസില്‍ പോയ യുവതിക്കുണ്ടായ അനുഭവം ചില ഉദ്യോഗസ്ഥര്‍ അധിക്കാരം ദുരുപയോഗം ചെയ്യുന്നുണ്ടോ

പാസ്പോര്‍ട്ട്‌ ഓഫീസ്സില്‍ പോയ യുവതിക് ഉണ്ടായതു ഞെട്ടിക്കുന്ന അനുഭവം ആദ്യമായി പാസ്പോര്‍ട്ട്‌ ഓഫീസ്സില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക നടക്കുന്നത് ചതിയാണെന്നു യുവാവ്. യുവാവ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.തട്ടിപ്പിന്‍റെ പുതിയ രൂപം ഇത്‌ പാസ്‌പോർട്ടിന്റെ കവർ ആണ്‌ പാസ്‌പോർട്ട്‌ എടുക്കുന്നതിന്‌ ആവശ്യത്തിനായി എന്‍റെ സഹോദരിയുടെ മകള്‍ പാസ്‌പോർട്ട്‌ ഓഫിസില്‍ അപേക്ഷ കൊടുത്തപ്പോള്‍ പാസ്‌പോർട്ട്‌ ഓഫീസർ മറ്റൊരു കാര്യം കൂടി പറഞ്ഞു. പാസ്‌പോർട്ടിന്‍റെ കവർ വേണോ എന്ന്‌ ചോദിച്ചു വേണ്ട എന്ന്‌ പറഞ്ഞപ്പോള്‍ ഓഫിസർ ഒന്ന്‌ പേടിപ്പിച്ചു കവർ ഇല്ലങ്കില്‍ പാസ്‌പോർട്ടിന്‍റെ ബാർ കോഡ്‌ മാഞ്ഞ്‌ പോകും എയർപോർട്ടില്‍ ബാർകോഡ്‌ തെളിഞ്ഞില്ലങ്കില്‍ 5000 രൂപ ഫൈന്‍ ആകും ഇത കേട്ട സഹോദരിയുടെ മകള്‍ ഒന്ന്‌ പതറി. കവറിന്‌ എത്ര രൂപ ആകും എന്ന്‌ ചോദിച്ചു.

ആയിരം (1000) മുതല്‍ മൂന്നൂറ്റി അമ്പത്‌ രൂപ വരെയുള്ള കവർ ഉണ്ട്‌ ഓഫീസറുടെ തന്ത്രത്തിന്‌ മുന്നില്‍ പേടിച്ച്‌ 350 രൂപയുടെ കവർ വാങ്ങിച്ചു.ഇത്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ വേണ്ടിയുള്ള കച്ചവടം ആണ്‌ മുമ്പൊന്നും ഇത്തരം പാസ്‌പോർട്ടിന്‌ കവർ ഇടുന്ന പരിപാടി കണ്ടട്ടില്ല ഇതിന്റെ കമ്മീഷന്‍ അടിച്ച്‌ മാറ്റാന്‍ ചില ഓഫീസർമ്മാർ പാസ്‌പോർട്ട്‌ അപേക്ഷയുമായ്‌ വരുന്നവരെ വിരട്ടി കച്ചവടം ഉറപ്പിക്കുകയാണ്‌ കോർപ്പറേറ്റ്‌ കമ്പനികള്‍ ആണ്‌ ഇത്തരം പാസ്‌പോർട്ടിന്‍റെ കവർ ഓഫീസർ മുഖേന കച്ചവടം നടത്തുന്നത്‌ പാസ്‌പോർട്ടിന്റെ ബാർകോഡ്‌ പാസപോർട്ടിന്റെ അകത്താണ്‌ പാസ്‌പോർട്ട്‌ കവർ ഇട്ടില്ലങ്കില്‍ എങ്ങെനെയാണ്‌ ബാർകോഡ്‌ മാഞ്ഞ്‌ പോകുന്നത്‌ പാസ്‌പോർട്ട്‌ അപേക്ഷിക്കാന്‍ വരുന്നവർക്ക്‌ ഇതൊന്നും അറിയില്ല അവർ പറ്റിക്കപ്പെടുന്നുണ്ട്‌ ആവശ്യം ഉള്ളവർ പാസ്‌പോർട്ട്‌ സംരക്ഷിച്ച്‌ കൊള്ളും അതിന്‌ സ്വകാര്യ കമ്പനിയുടെ ചട്ടുകം ആകേണ്ട ആവശ്യം ഉദ്ധ്യാഗസ്ഥർക്ക്‌ ഉണ്ടോ.ഇത് തീര്‍ച്ചയായും അധികാരികളുടെ മുന്നില്‍ എത്തേണ്ട വിഷയം ആണ് ഇങ്ങനെയൊരു നിയമം ഉണ്ടോ അറിയാത്തവരുടെ മുന്നില്‍ ഇതിനെക്കുറിച്ച് എത്തിക്കണം ആദ്യമായി പാസ്പോര്‍ട്ട്‌ ഓഫീസ്സില്‍ പോയാല്‍ തീര്‍ച്ചയായും നമ്മള്‍ ഒന്ന് പതറും ഇത് ചില ഉധ്യോഗസ്തര്‍ മുതലെടുക്കുന്നുണ്ടോ എന്ന് അനേഷിക്കണം. ഇവിടെ ഇങ്ങനെ സംഭവിച്ചത് ഒരുപക്ഷെ ഇദ്ദേഹത്തിനു മാത്രമായിരിക്കില്ല ഈങാണേഓഊഈ കവര്‍ കാശ് കൊടുത്തു നിര്‍ബന്ധിച്ചു വാങ്ങിപ്പിക്കേണ്ട ആവശ്യം ഉണ്ടോ പാസ്പോര്‍ട്ട്‌ കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങിനെ സൂക്ഷിക്കണം എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തം അല്ലെ. എത്രയും പെട്ടന്ന് ഈ വിഷയം അധികാരികളില്‍ എത്തിക്കൂ ഇനിയാരും വഞ്ചിക്കപ്പെടാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *